ആലുവ: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 9,10 തീയതികളിൽ ആലുവ അദ്വൈതാശ്രമത്തിൽ കുട്ടികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. മെഡിമിക്സ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ്, ഹേമ സാജു, സഹീർകുമാർ, നെടുങ്കണ്ടം വിജയലാൽ, അരുവി അരുവിപ്പുറം, എസ്.എ. സനിൽകുമാർ എന്നിവർ പൊതുവിഷയങ്ങളിൽ ക്ലാസെടുക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി ഗുരുപ്രകാശം, സ്വാമി അസംഗാനന്ദഗിരി എന്നിവർ ആദ്ധ്യാത്മിക ക്ലാസുകളെടുക്കും. കുട്ടികൾക്കായി പ്രത്യേക ഹോമ മന്ത്രാർച്ചനയും സമൂഹ പ്രാർത്ഥനയും നടക്കും. 60 കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9446612797, 7994647882.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |