SignIn
Kerala Kaumudi Online
Sunday, 31 May 2026 1.57 AM IST

തൃപ്പൂണിത്തുറയിൽ ബി.ജെ.പി ആഹ്ലാദ പ്രകടനം

s
ബി.ജെ.പി പ്രവർത്തകർ തൃപ്പൂണിത്തുറയിൽ നടത്തിയ ആഹ്ലാദപ്രകടനം

തൃപ്പൂണിത്തുറ: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പ്രവർത്തകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. നേമം ഉൾപ്പെടെ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ വിജയം സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയുടെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം എം.എസ്. വിനോദ്കുമാർ, കൾച്ചറൽ സെൽ ജില്ലാ കൺവീനർ രഞ്ജിത് രവി, മണ്ഡലം ഉപാദ്ധ്യക്ഷൻ കെ.ആർ. രാജേഷ്, എം.കെ. മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, കെ.ബി. ചന്ദ്രൻ, പി.കെ. പീതാംബരൻ, പി.ആർ. ഡൈസൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL