SignIn
Kerala Kaumudi Online
Thursday, 25 June 2026 11.51 AM IST

സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ

ph

കാലടി: സുഹൃത്തായ യുവതിയിൽനിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാൽ വീട്ടിൽ ഷാലുവിനെയാണ് (35) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60 പവന്റെ സ്വർണാഭരണങ്ങളും 12 ലക്ഷത്തോളം രൂപയും ഇയാൾ യുവതിയിൽനിന്ന് വാങ്ങുകയായിരുന്നു. സ്വർണം കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തു. ഈ പണം ബെറ്റിംഗ് ആപ്പുകളിൽ നിക്ഷേപിച്ചുവെന്ന് പൊലീസിനോട് പറഞ്ഞു. കാലടി എസ്.എച്ച്.ഒ. ആർത്ഥി, ഇൻസ്പെക്ടർ ജയപ്രദീപ്, എസ്.ഐമാരായ നജീബ്, അജ്മൽ, എ.എസ്.ഐ. ജിൻസൺ, സി.പി.ഒ. ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL