
കൊച്ചി: ആലുവ പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ ഈ വർഷത്തെ ഭൂമിമിത്ര പുരസ്‌കാരം കൊച്ചി നഗരസഭയുടെ സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിന് (സിഹെഡ്). നഗരാസൂത്രണത്തിനൊപ്പം പ്രകൃതിയെയും പൈതൃകത്തെയും ചേർത്തുപിടിക്കണമെന്ന ദീർഘവീക്ഷണമാണ് സിഹെഡിനെ അവാർഡിന് അർഹമാക്കിയത്. നഗരഭരണത്തിന്റെ നൂതന മാതൃകയെന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ 2019-20 വർഷത്തെ ഹഡ്‌കോ അവാർഡും സിഹെഡ് നേടിയിരുന്നു. കൂടുതൽ കാര്യക്ഷമതയോടെ സുസ്ഥിര വികസന പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ പുരസ്‌കാരം പ്രചോദനമാകുമെന്ന് മേയർ അഡ്വ.വി.കെ. മിനിമോൾ പറഞ്ഞു. നഗരത്തിന്റെ സുസ്ഥിര വികസനത്തിനും പരിസ്ഥിതി പൈതൃക സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിഹെഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |