SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

താഴത്തേടത്ത് മുരളീധര മാരാർക്ക് സുവർണ മുദ്ര

marar

രാമമംഗലം: ക്ഷേത്ര വാദ്യകലാകാരൻ രാമമംഗലം താഴത്തേടത്ത് മുരളീധര മാരാർക്ക് ശിഷ്യരും ആസ്വാദകരും ചേർന്ന് സുവർണമുദ്ര സമ്മാനിക്കും. നാളെ രാമമംഗലത്ത് ഷട്കാല ഗോവിന്ദ മാരാർ സ്മാരക മന്ദിരത്തിലാണ് ആദരച്ചടങ്ങ്. രാവിലെ 9ന് സോപാന സംഗീതത്തോടെ പരിപാടിക്ക് തുടക്കമാകും. വൈകിട്ട് 4ന് അനുമോദന സമ്മേളനവും സുവർണ മുദ്ര സമർപ്പണ സദസും ചലച്ചിത്ര നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ​ചടങ്ങിൽ വാദ്യകുലപതി പെരുവനം കുട്ടൻമാരാർ സുവർണ മുദ്ര സമ്മാനിക്കും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ വാദ്യരത്ന പുരസ്കാരവും തന്ത്രി കാവനാട് രവി നമ്പൂതിരി പ്രശസ്തിപത്രവും സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL