
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ പ്രാദേശിക സമൂഹത്തെ സജ്ജമാക്കുന്ന 'മഴയറിവ്' മഴമാപിനി സ്ഥാപിക്കൽ പദ്ധതി ജില്ലയിലെ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. അവലോകന യോഗം കളക്ടർ ജെ. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നിലവിൽ 10 പഞ്ചായത്തുകളിൽ നടപ്പാക്കിയ മഴയറിവ് പദ്ധതി അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ജില്ലയിലെ 96 ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി പറഞ്ഞു. റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, ഹ്യൂം സെന്റർ ഫോർ ഇകോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, കുസാറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മഴ നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |