
കൊച്ചി: എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സ്‌പോർട്‌സ് കിറ്റുകളും വിതരണം ചെയ്തു. റിലയൻസ് ജിയോ കൊച്ചി യൂണിറ്റുമായി സഹകരിച്ചാണിത്. സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ അഡ്വ. ഉല്ലാസ് മധു ഉദ്ഘാടനം ചെയ്തു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് നിഷാ മോൾ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. എം. ശ്രീലക്ഷ്മി, ജിൻസി മോൾ കുര്യൻ, വി.കെ. സന്ധ്യ,
രജനീഷ്, വിമൽകുമാർ, ചിൽഡ്രൻസ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് ടിൻസി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
