
തോപ്പുംപടി: ജനത്തിന് മുന്നിൽവച്ച വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാത്ത കന്നിബഡ്ജറ്റാണ് വി.ഡി. സതീശൻ സർക്കാരിന്റേതെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി.തോമസ്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നും അതിന്റെ ചെലവ് ഏത് രീതിയിൽ വിനിയോഗിക്കുമെന്നും ബഡ്ജറ്റിൽ വ്യക്തതയില്ല. വികസനത്തിന്റെ അനിവാര്യ ഘടകമായ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം സംബന്ധിച്ച് ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ടൂറിസം വികസനം, വിദ്യാഭ്യാസ വളർച്ച, തൊഴിലില്ലായ്‌മ എന്നിവയൊന്നും പരാമർശിക്കുകപോലും ചെയ്തില്ല. ഇങ്ങനെയൊരു ബഡ്ജറ്റ് ജനങ്ങളെ സംബന്ധിച്ച് നിരാശാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |