
ആലുവ: രാസവളങ്ങൾക്ക് വർദ്ധിപ്പിച്ച വില കേന്ദ്രസർക്കാർ പിൻവലിക്കുക, കൃഷിക്കാർക്ക് ആവശ്യത്തിന് വളം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം ആലുവ ഏരിയ കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ലാ കമ്മിറ്റി അംഗം പി.വി. തോമസ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് എ.കെ. തോമസ് അദ്ധ്യക്ഷനായി. നേതാക്കളായ ഇ.എം.സലിം, പി.ജെ.അനിൽ, ടി.ജെ. ജോഷി തുടങ്ങിയവർ സംസാരിച്ചു. എൻ. ഗോപി, ലീന ജയൻ, എം.കെ. റഷീദ്, കെ.വി.ഷാലി, കെ.എ. രമേശ്, ടി.എൻ. കൃഷ്ണദാസ്, ഒ.എൻ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |