
കൊച്ചി: കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യാ സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് മുതൽ 14 വരെ കടവന്ത്ര രാജീവ്ഗാന്ധി സ്‌പോർട്‌സ് സെന്ററിൽ നടക്കും. ഇന്നുരാവിലെ 9ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തും. കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ പ്രസിഡന്റ് ചിത്രേഷ് നായർ ഇ.പി, സെക്രട്ടറി താരീഖ് മുഹമ്മദ്, ട്രഷറർ ബിനു രാജ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ചിത്രേഷ് നായർ ഇ.പി., സെക്രട്ടറി താരീഖ് മുഹമ്മദ്, രാജേഷ്, നദീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |