
കൊച്ചി: വല്ലാർപാടം ട്രാൻഷിപ്പ്‌മെന്റ് കണ്ടെയ്‌നർ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂർണമായി നടപ്പാക്കണമെന്ന് മാർത്തോമാസഭ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എറണാകുളം സെന്റർ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പ്രവർത്തനം ഓപ്പറേഷൻ തൂഫാന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ഫ.തോമസ് പി. കോശി അദ്ധ്യക്ഷനായി. ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, കേന്ദ്ര ജനറൽ കൗൺസിലംഗം ഷിബു ജി.ഐപ്പ് തുടങ്ങിയവർ സംസാരിച്ചു. സെന്റർ ഭാരവാഹികളായി തോമസ് പി.കോശി (പ്രസിഡന്റ്), എം.എസ്.റോയി (വൈസ് പ്രസിഡന്റ്), മാത്യൂസ് പൊയ്കയിൽ (സെക്രട്ടറി, ജിനു ജോൺ (ട്രഷറർ), ഷിബു.ജി.ഐപ്പ് (ഭദ്രാസന പ്രധിനിധി ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |