SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

ജലശുദ്ധീകരണശാല ഭരണാനുമതി

d

കൊച്ചി: കോർപ്പറേഷനിലെയും സമീപ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി ആലുവയിൽ പുതിയ 190 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയ്ക്ക് 523കോടി രൂപയുടെ ഭരണാനുമതി. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമസഭയിൽ ആവശ്യപ്പെട്ട പദ്ധതിയാണ് മുഖ്യമന്ത്രിയായശേഷം രണ്ടുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയത്.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 15 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ആലുവയിൽ നിലവിലുള്ള ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്തെ 1.57 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL