
കൊച്ചി: ഹാൻടെക്സിന്റെ 2026ലെ ഓണം റിബേറ്റ് വില്പനയ്ക്ക് തുടക്കമായി. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ഹാൻടെക്സ് എംപോറിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനി മോൾ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ശശികുമാർ കല്ലറക്കൽ, ഇന്ദിരാ മോഹൻ, ശോഭന കെ.ബി എന്നിവർ സംസാരിച്ചു. സർക്കാർ അനുവദിക്കുന്ന 20 ശതമാനം ഓണം റിബേറ്റിന് പുറമെ നിബന്ധനകൾക്ക് വിധേയമായി വിവിധ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇ-ക്രെഡിറ്റ് കാർഡ് സംവിധാനത്തിലൂടെ തവണ വ്യവസ്ഥയിൽ തുണിത്തരങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |