
മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6 കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖിനെയാണ് (66) മൂവാറ്റുപുഴ ഡിവൈ.എസ്.പി മനോജ് കെ.ആറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ മിൽമയ്ക്കടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വില്പനക്കായി കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി. എം റാസിഖ്, സി.ആർ രഞ്ജുമോൾ, ഷിബു മാത്യു, എ.എസ്.ഐമാരായ സി.കെ.മീരാൻ, പി.എസ് സലിം, കെ.എം. അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ എ.പി. അജേഷ്, ബിനിൽ എൽദോസ്, സിജോ തങ്കപ്പൻ എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |