SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.53 AM IST

അ​ന​ധി​കൃ​ത​ ​സ​ർ​വ്വേ​യ്ക്കി​ടെ വ​ന​ത്തി​ൽ​ അപ്രത്യക്ഷമായി ​ഡ്രോ​ൺ,​ തെ​ര​ച്ചിൽ

drone

കൊ​ച്ചി​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​ ​പി​ണ​വൂ​ർ​ക്കു​ടി​ ​ഭാ​ഗ​ത്ത് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ശു​ഷ്‌​കാ​ന്തി​യോ​ടെ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലാ​ണ് ​സം​ഭ​വം​ ​പു​റ​ത്തു​വ​രാ​ൻ​ ​കാ​ര​ണം.​ ​ഇ​ന്ന​ലെ​ ​പെ​രും​മ​ഴ​യ​ത്തും​ ​ഡ്രോ​ൺ​ ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള​ ​ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.​ ​മൂ​വാ​റ്റു​പു​ഴ​യി​ലെ​ ​ഫ്രീ​ലാ​ൻ​സ് ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​സോ​നു​വി​ന്റേ​താ​ണ് ​ഡ്രോ​ൺ.
നി​ത്യ​ഹ​രി​ത​ ​വ​ന​മേ​ഖ​ല​യി​ൽ​പ്പെ​ട്ട​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ ​വ​രു​ന്ന​തി​ൽ​ ​വി​വി​ധ​ ​കോ​ണു​ക​ളി​ൽ​നി​ന്ന് ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.​ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​അ​വ​സാ​നി​ക്കാ​റാ​യ​തു​കൊ​ണ്ട് ​തി​ടു​ക്ക​ത്തി​ൽ​ ​സ​ർ​വേ​ ​ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നും​ ​ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കു​ന്ന​തി​നാ​ൽ​ വ​ന​ത്തി​ൽ​ ഡ്രോ​ൺ​ അ​നു​വ​ദി​ക്കാ​റി​ല്ല​.

ഡ്രോ​ൺ​ ​പ​റ​ത്തി​യ​ത് ​വ​നം​വ​കു​പ്പി​ന്റെ​ ​അ​റി​വോ​ടെ​യാ​ണ്.​ ​ല​ക്ഷ്യം​ ​കാ​ട്ടാ​ന​ക​ളെ​ ​നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു
കെ.​എ​ഫ്.​ ​ഷ​ഹാന
നേ​ര്യ​മം​ഗ​ലം​ ​റേ​ഞ്ച് ​
ഫോ​റ​സ്റ്റ് ​ഓ​ഫീ​സർ

വ​നം​ ​വ​കു​പ്പി​ന്റെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​സ്വ​കാ​ര്യ​ ​വൈ​ദ്യു​ത​ ​ക​മ്പ​നി​ ​ന​ട​ത്തു​ന്ന​ ​ഡ്രോ​ൺ​ ​സ​ർ​വ്വേ​യെ​ ​കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം
കു​ട്ട​മ്പു​ഴ​ ​പ​ഞ്ചാ​യ​ത്ത്
ഗ്രാ​മ​വി​ക​സ​ന​ ​സ​മി​തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL