
കൊച്ചി: ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അമൃത ആശുപത്രിക്ക് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി കൂടതൊട്ടി പോത്തനാംമലയിൽ വീട്ടിൽ മിഥുൻ പി ഷാജിയാണ് (26) അറസ്റ്റിലായത്. 4ന് രാത്രി 7.23ഓടെയാണ് സംഭവം. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്. അമൃത ആശുപത്രിക്ക് സമീപം പീലിയാട് റോഡിൽ കൃഷ്ണ സ്റ്റോർസിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന പ്രതിയുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിലെ സിപ് ലോക്ക് കവറിലാണ് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ 0.99 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |