SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

വനിതാ എസ്.എച്ച്.ഒ സ്റ്റേഷൻ അമ്പതിൽ അഞ്ച്

കൊച്ചി: ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല വനിതാ എസ്.ഐമാർക്ക് ലഭിച്ചേക്കും. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. പൊലീസ് ഘടനയിലെ അഴിച്ചുപണിയുടെ ഭാഗമായി കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും 50 സ്റ്റേഷനുകളിലാണ് മാറ്റം വരുന്നത്. ആകെ 57 സ്റ്റേഷനുകളിൽ ഏഴിടത്ത് മാത്രമായിരിക്കും ഇൻസ്‌പെക്ടർമാർക്ക് എസ്.എച്ച്.ഒ ചുമതലയുണ്ടാവുക.

കൊച്ചി സിറ്റിയിൽ മാത്രമാണ് ജില്ലയിൽ വനിതാ സ്റ്റേഷനുള്ളത്. ഇതിന് പുറമേ ഒരു സ്റ്റേഷനിൽ കൂടി വനിതാ എസ്.ഐ എസ്.എച്ച്.ഒ ആകാൻ സാദ്ധ്യതയുണ്ട്. റൂറലിൽ മൂന്ന് സ്റ്റേഷനുകളിലാകും മാറ്റം. പുതിയ പ്രഖ്യാപനത്തിൽ ഒരു വനിതാ സ്റ്റേഷൻ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളിൽ 63 എണ്ണത്തിന്റെ ചുമതല വനിതാ എസ്.ഐമാർക്കായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ആഗസ്റ്റ് 15നകം പൊലീസിന് പുതിയ മുഖമുണ്ടാകും.


പുതിയ ക്രമീകരണത്തിലൂടെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കുന്ന ഇൻസ്‌പെക്ടർമാരെ പോക്‌സോ, സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത ആക്രമണങ്ങൾ എന്നിവ അന്വേഷിക്കുന്ന പ്രത്യേക ഡിവിഷനുകളിലേക്ക് മാറ്റും. ഗുരുതരമായ കേസുകൾ അന്വേഷിക്കാൻ ഇൻസ്‌പെക്ടർമാരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാൻ ഇതിലൂടെ സാധിക്കും. എസ്.ഐമാർക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ വലിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്‌പെക്ടർമാരോ നേരിട്ടെത്തും.

സിറ്റിയിലെ സർക്കിളുകൾ:

ചേരാനല്ലൂർ (ചേരാനല്ലൂർ, മുളവുകാട്), കടവന്ത്ര (കടവന്ത്ര, എളമക്കര), സൗത്ത് (സൗത്ത്, ഹാർബർ ക്രൈംസ്), മരട് (മരട്, പനങ്ങാട്), ഫോർട്ട് കൊച്ചി (ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ടൂറിസം പൊലീസ് യൂണിറ്റ്), തോപ്പുംപടി (തോപ്പുംപടി, കണ്ണമാലി), കളമശേരി (കളമശേരി, ഏലൂർ), ഇൻഫോപാർക്ക് (ഇൻഫോ പാർക്ക്, അമ്പലമേട്), ഹിൽപാലസ് (ഹിൽപാലസ്, ഉദയംപേരൂർ).

റൂറൽ സർക്കിളുകൾ:

ബിനാനിപുരം (ബിനാനിപുരം, ആലുവ വെസ്റ്റ്, എടത്തല), അങ്കമാലി (അങ്കമാലി, ചെങ്ങമനാട്), ഞാറയ്ക്കൽ (ഞാറയ്ക്കൽ, മുനമ്പം), പറവൂർ (പറവൂർ, വരാപ്പുഴ), വടക്കേക്കര (വടക്കേക്കര, പുത്തൻവേലിക്കര), പെരുമ്പാവൂർ (പെരുമ്പാവൂർ, കോടനാട്), കുന്നത്തുനാട് (കുന്നത്തുനാട്, തടിയിട്ടപറമ്പ്), കാലടി (കാലടി, അയ്യമ്പുഴ), കുറുപ്പംപടി (കുറുപ്പംപടി, കോട്ടപ്പടി), മൂവാറ്റുപുഴ (മൂവാറ്റുപുഴ, വാഴക്കുളം), കോതമംഗലം (കോതമംഗലം, കുട്ടമ്പുഴ, ഊന്നുകൽ), കല്ലൂർക്കാട് (കല്ലൂർക്കാട്, പോത്താനിക്കാട്), പുത്തൻകുരിശ് (പുത്തൻകുരിശ്, രാമമംഗലം), പിറവം (പിറവം, കൂത്താട്ടുകുളം), ചോറ്റാനിക്കര (ചോറ്റാനിക്കര, മുളന്തുരുത്തി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL