SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

പു.ക.സ ജില്ലാ കൺവെൻഷൻ

pukasa

കൊച്ചി : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ എട്ട്, ഒമ്പത് തീയതികളിൽ തിരുവാങ്കുളത്ത് നടക്കും. ഇന്ന് പ്രശസ്ത ഗായകർ പങ്കെടുക്കുന്ന പാട്ടുവണ്ടി പര്യടനം നടത്തും. വൈകിട്ട് ആറിന് തിരുവാങ്കുളം ജംഗ്‌ഷനിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് അരങ്ങേറും. തുടർന്ന് സാംസ്‌കാരിക സദസ് സുനിൽ ഞാളിയത്ത് ഉദ്‌ഘാടനം ചെയ്യും. നാളെ രാവിലെ 10 ന് തിരുവാങ്കുളം കമ്മ്യൂണിറ്റി ഹാളിൽ സാഹിത്യകാരൻ എൻ.എസ്. മാധവൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. എം. സ്വരാജ് പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സഹീർ അലി, പ്രസിഡന്റ് ഡോ. കെ.ജി. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL