SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

മത്സ്യത്തൊഴിലാളി സമരം ശക്തമാക്കും

fishing

കൊച്ചി: കടലിൽ മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളോട് സർക്കാർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ വാ‌‌ർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് ജില്ലാ മത്സ്യ കേന്ദ്രങ്ങളിൽ ഫെഡറേഷന്റെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. തുടർന്ന് 11ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ മേഴ്സിക്കുട്ടിയമ്മ, വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി യേശുദാസ് പുറപ്പിള്ളി, പ്രസിഡന്റ് കെ.ജെ. ആന്റണി എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL