
കൊച്ചി: പരിസ്ഥിതിസൗഹൃദ കെട്ടിടനിർമ്മാണം സംബന്ധിച്ച് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ ഗ്രീൻ കൊച്ചി കോൺക്ലേവ് സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കൺസോർഷ്യം ഒഫ് അക്രഡിറ്റഡ് ഹെൽത്ത്കെയർ ഓർഗനൈസേഷൻസ് പ്രസിഡന്റ് ഡോ. ലല്ലു ജോസഫ്, ഐ.ജി.ബി.സി ദേശീയ ചെയർമാൻ സി. ശേഖർ റെഢി, കൊച്ചി ഘടകം ചെയർമാൻ കെ. ലവ, മുൻ ദേശീയ ചെയർമാൻ വി. സുരേഷ്, കൊച്ചി ഘടകം സഹ ചെയർമാൻ ലാലിച്ചൻ സഖറിയാസ്, സി.ഐ.ഐ കേരള ചെയർമാൻ ജോസഫ് മൈക്കിൾ കള്ളിവയലിൽ, കൊച്ചി മെട്രോ റെയിൽ ഡയറക്‌ടർ എം.പി. രാംനവാസ്, വയനാട് വികസന പദ്ധതി സി.ഇ.ഒ രാകേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |