SignIn
Kerala Kaumudi Online
Friday, 24 April 2026 9.57 PM IST

പ്രഭാകരൻ രക്തസാക്ഷിത്വ ദിനാചരണം

Increase Font Size Decrease Font Size Print Page
rakthasakshi

കാഞ്ഞങ്ങാട് : ഉദയം കുന്നിലെ പ്രഭാകരന്റെ 49ാം രക്തസാക്ഷിത്വ ദിനാചരണം സി പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി. കിഴക്കുംകര കുശവൻ കുന്ന് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. പുതിയകണ്ടെത്തൽ നടന്ന അനുസ്മരണ പൊതുയോഗം സി പി.എം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂലക്കണ്ടം പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.രമേശൻ, പി.അപ്പുക്കുട്ടൻ, എം.പൊക്ലൻ,വി.വി.തുളസി എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി കെ.രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. രാവിലെ ഉദയംകുന്നിൽ സി പി.എം കാലിക്കടവ്, ഉദയംകുന്ന് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തൽ, പ്രഭാതഭേരി എന്നിവ നടത്തി. ഏരിയാ കമ്മിറ്റി അംഗം എം.രാഘവൻ പതാക ഉയർത്തി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ബി.എം.കൃഷ്ണൻ, എ.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ. ശരത്ത് സ്വാഗതം പറഞ്ഞു

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.