SignIn
Kerala Kaumudi Online
Friday, 24 April 2026 6.07 PM IST

കെട്ടിടോദ്ഘാടനവും യാത്രയയപ്പും ഇന്ന്

Increase Font Size Decrease Font Size Print Page
sndp

ചെറുപുഴ: തിരുമേനി എസ്.എൻ.ഡി.പി.എൽ.പി.സ്‌കൂളിന്റെ 62ാം വാർഷികാഘോഷവും നവീകരിച്ച കെട്ടിടോദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ പി.എം.സെബാസ്റ്റ്യന്റെ യാത്രയയപ്പും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1:30 മുതൽ നൃത്തനൃത്യങ്ങൾ,വൈകുന്നേരം നാലിന് ഉദ്ഘാടനവും ഉപഹാര സമർപ്പണവും റിട്ട.എ.ഇ.ഒ.ടി.വിജ്യോതി ബാസു നിർവ്വഹിക്കും. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.ആർ.ഭരതൻ അദ്ധ്യക്ഷത വഹിക്കും. ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ വൈസ് സർവീസ് ക്ലബ്ബ് പ്രസിഡന്റ് മാത്യു ജോസഫ് വിശിഷ്ടാതിഥിയാകും.എൽ.എസ്.എസ്‌ ജേതാക്കൾക്ക് മാനേജർ കെ.ഡി.ഉദയനും എക്സലൻസ് അവാർഡ് ജേതാക്കൾക്ക് റിട്ട. പ്രധാനാദ്ധ്യാപിക വി.എൻ.ഉഷാകുമാരിയും പ്രൊഫിഷ്യൻസി അവാർഡ് ജേതാക്കൾക്ക് പി.റ്റി.എ.പ്രസിഡന്റ് കെ.സി.പ്രസൂണും ഉപഹാരങ്ങൾ വിതരണം ചെയ്യും.പ്രധാനാദ്ധ്യാപകൻ പി.എം.സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.