SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.15 PM IST

പാപ്പിനിശേരി ഓവർബ്രിഡ്ജിൽ വീണ്ടും അപകടഭീഷണി

Increase Font Size Decrease Font Size Print Page
bridge
പാപ്പിനിശേരി ഓവർബ്രിഡ്ജിന്റെ എക്സ്പാൻഷൻ ജോയിന്റിന്റെ അടിഭാഗത്തു നിന്നും കോൺക്രീറ്റ് ഇളകി വീണനിലയിൽ

പാപ്പിനിശ്ശേരി: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പാപ്പിനിശേരി ഓവർബ്രിഡ്ജിൽ വീണ്ടും അപകട ഭീഷണി. ഓവർബ്രിഡ്ജിന്റെ എക്സ്പാൻഷൻ ജോയിന്റിന്റെ അടിഭാഗത്തു നിന്നും വശങ്ങളിൽ നിന്നുമായി കോൺക്രീറ്റ് കഷണങ്ങൾ താഴെ സർവ്വീസ് റോഡിലേക്കും കാൽനടയാത്രക്കാർ ഉപയോഗിക്കുന്ന റോഡിലേക്കും പതിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് കാൽനട, വാഹനയാത്രക്കാർ രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രിയോടെയാണ് കോൺക്രീറ്റ് പാളികൾ വീണു തുടങ്ങിയത്. ഇന്നലെ രാവിലെയും റോഡിലേക്ക് ഇരുമ്പ് കഷണങ്ങളുൾപ്പെടെ വീണതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു.

എക്സ്പാൻഷൻ ജോയിന്റിന്റെ ഭാഗത്തെ വിള്ളലുകൾ താഴ്ന്നുപോകുന്ന സ്ഥിതിയിലായി അപകടാവസ്ഥയിലായ ഓവർബ്രിഡ്ജി അറ്റകുറ്റപ്പണിക്കുശേഷം ഏപ്രിൽ 7നാണ് തുറന്നുകൊടുത്തത്. രണ്ടു മാസക്കാലത്തോളമാണ് യാത്രക്കാരെ തീരാദുരിതത്തിലാക്കി ഓവർബ്രിഡ്ജ് അടച്ചിട്ടത്. ഓവർബ്രിഡ്ജിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും വിദഗ്ദ്ധരുടെ നിർദേശപ്രകാരം അപകടാവസ്ഥിയലായഭാഗം പൊളിച്ചു നീക്കി കോൺക്രീറ്റ് ചെയ്ത് ടാറിംഗ് നടത്തിയ ശേഷമാണ് തുറന്നുകൊടുത്തത്.

TAGS: LOCAL NEWS, KANNUR, BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.