
കാഞ്ഞങ്ങാട്:സി പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ ഉദുമ എം.എൽ.എയും മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന അഡ്വ:കെ പുരുഷോത്തമന്റെ പന്ത്രണ്ടാം ചരമ അനുസ്മരണ ദിനം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. കുന്നുമ്മലിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ നൂറു കണക്കിന് ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ അനുസ്മരണ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എരിയ കമ്മിറ്റി അംഗം എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ.നിഷാന്ത്, പി.അപ്പുക്കുട്ടൻ, എം.പൊക്ലൻ, മൂലകണ്ടം പ്രഭാകരൻ, കെ.വി.രാഘവൻ എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ.രാജ്മോഹൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |