SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.54 AM IST

പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

seva
പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: മേലെ പുക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം പുതുതായി നിർമ്മിച്ച പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഷിജിലാൽ, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് കാര്യവാഹ് ജിരൺ പ്രസാദ്, ബി.എം.എസ് മേഖല പ്രസിഡന്റ് വി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയികളെയും പ്രമുഖ വ്യക്തികളെയും മികവ് തെളിയിച്ചവരെയും അനുമോദിച്ചു. എൻ. സഹദേവൻ സ്വാഗതവും സി. പ്രദീപൻ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയം നേതൃത്വത്തിൽ ലൈബ്രറി, വായനശാല, വിദ്യാഭ്യാസ എൻഡോവ്‌മെന്റ്, പഠനോപകരണ വിതരണം, രക്തദാനം, മിനിഹാൾ എന്നിവ നടത്തിവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KENDRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL