
ഇരിട്ടി:എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ദേശ വ്യാപകമായി സംഘടിപ്പിച്ചുവരുന്ന യുദ്ധവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. യുദ്ധത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് ഇന്ധന വില ക്രമാതീതമായി വർദ്ധിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിക്കാൻ കൂടിയാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ വിവിധ കൂട്ടായ്മകൾ സംഘടിപ്പിച്ചു വരുന്നത്. പെട്രോൾ ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എ.ഐ.ടി.യു.സി ഇരിട്ടി മണ്ഡലം സെക്രട്ടറി കെ ബി ഉത്തമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.പത്മനാഭൻ അദ്ധക്ഷത വഹിച്ചു കെ.സി ബെന്നി സ്വാഗതം പറഞ്ഞു. ശങ്കർ സ്റ്റാലിൻ . ഡോക്ടർ ജി ശിവരാമകൃഷ്ണൻ, പാലക്കൽ സന്തോഷ്, കെ.പി.കുഞ്ഞികൃഷ്ണൻ , സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
