SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.57 AM IST

ആറളം ഫാമിൽ കാട്ടാന സ്കൂൾ മതിൽ തകർത്തു

mathil
ആറളം ഫാമിൽ കാട്ടാന തകർത്ത സ്‌കൂളിന്റെ മതിൽ

ഇരിട്ടി: ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിൽ കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഫാം സ്കൂളിനോട് ചേർന്നാണ് പുതിയ ബ്ലോക്ക്. ഇതിനു മുമ്പ് മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ കാട്ടാനകൾ നിരവധി തവണ തകർത്തിരുന്നു. ഇപ്പോൾ പുതിയ ബ്ലോക്കിന് നേരെയും കാട്ടാനകളുടെ ആക്രമണം തുടങ്ങി.

ഫാമിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ തൂക്കു വേലികൾ തകർത്താണ് കാട്ടാനകൾ ഫാമിലെ പുനരധിവാസ മേഖലയിൽ പ്രവേശിക്കുന്നത്. രണ്ടാഴ്ച മുമ്പ് കാട്ടാനകൾ തകർത്ത സോളാർ തൂക്കു വേലികൾ പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

വനം വകുപ്പിന്റെ ഓപ്പറേഷൻ ഗജമുക്തി ഫലം കാണുന്നില്ല. വനം വകുപ്പ് തുരത്തി ഓടിക്കുന്ന കാട്ടാനകൾ തിരികെ ജനവാസ മേഖലയിൽ തിരികെ വരികയാണ്. ആന മതിലിന്റെ നിർമാണമാകട്ടെ ഇഴഞ്ഞുനീങ്ങുകയാണ്. ഇതൊക്കെ കാരണം പുനരധിവാസ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്.

ഫോട്ടോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL