
തലശ്ശേരി: യോഗാസന കണ്ണൂരിന്റെ നേതൃത്വത്തിൽ ഏഴാമത് ജില്ലാ യോഗാസന സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് 20ന് ജവഹർ ലൈബ്രറി ഹാളിൽ നടക്കുംസബ് ജൂനിയർ മുതൽ വിവിധ സീനിയർ വിഭാഗങ്ങൾ വരെ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ട്രഡീഷണൽ, ആർട്ടിസ്റ്റിക്, റിത്മിക്, ഫോർവേഡ് ബെൻഡ്, ബാക്ക് ബെൻഡ്, ഹാൻഡ് ബാലൻസ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് മെഡൽ, സർട്ടിഫിക്കറ്റ്, മെറിറ്റ് അംഗീകാരം എന്നിവ നൽകും. സ്‌കൂളുകൾ, യോഗ കേന്ദ്രങ്ങൾ, അക്കാഡമികൾ, വ്യക്തിഗത കായികതാരങ്ങൾ എന്നിവർക്ക് പങ്കെടുക്കാം.ഫോൺ: 9048460680, 9947221268,9847943314,9539008584. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബിജു കാരായി,രക്ഷാധികാരി അജയകുമാർ ,എം.വി.സതീശൻ, ഷാജിമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |