
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിപ്സ്റ്റിക് രഹിത ക്യാമ്പസായി പ്രഖ്യാപിച്ചു. ജില്ലാ ചെയിൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.രേണുക ദേവി തങ്കച്ചി ക്ലാസെടുത്തു.നഗരസഭ കൗൺസിലർ കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.എസ് അരുൺഹെഡ് മാസ്റ്റർ എം. ഗിരീശൻ, സീനിയർ അസിസ്റ്റന്റ് സി ശാരദ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, കരിയർ മാസ്റ്ററും ക്ലസ്റ്റർ കോർഡിനേറുമായ പി.സമീർ സിദ്ദീഖി, സ്‌കൂൾ കൗൺസിലർ എസ്.കെ.ജിഷ്മ, സി എം.പ്രജീഷ്,പി.പി.ശ്യാമിത, സുബിതാശ്വതി, കെ.പൂജ , എസ്.സനിത, എലിയാമ്മ ജോസഫ്, സിന്ധു പി.രാമൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |