SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

എം.വി.ആർ ആയുർവേദ മെഡി.കോളേജിൽ ലോകകപ്പ് ആഘോഷം

mvr

പറശ്ശിനിക്കടവ്: ഫിഫ ലോകകപ്പിന്റെ ഭാഗമായി എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 'ട്രിവോണ്ട' ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ലോകകപ്പ് ക്വിസ് മത്സരം, ഫേസ് പെയിന്റിംഗ് മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് എന്നിവയും ആരാധക പ്രകടനങ്ങളും ഫാൻസ് ടീം ഫുട്‌ബോൾ മത്സരങ്ങളും നടത്തി .എംവിആർ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു. ആവേശപൂർണമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും നടന്നു.
കോകറിക്കുലർ ആൻഡ് എക്സ്ട്രാ കറിക്കുലർ ആക്ടിവിറ്റീസ് സെല്ലിന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോഷി ജോർജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL