
ഇരിട്ടി: പടിയൂർ പൂവ്വത്ത് കാർ റോഡറികിലെ റബ്ബർ തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം പരിക്കുകൾ ഒന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട്ടിൽ നിന്നും പരിയാരം മെഡിൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച്ച രാവിലെ 10മണിയോടെയായിരുന്നു അപകടം. റോഡിൽ നിന്നും തെന്നിമാറിയ കാർ റോഡരികിലെ മതിൽകെട്ടും കടന്ന് ഏറെ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ എത്തിയാണ് കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്നും പത്ത് മീറ്റർമാത്രം അകലെയാണ് റോഡിനോട് ചേർന്ന് പുഴയുടെ കുത്തൊഴുക്കുള്ള ഭാഗമാണ്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നവർ പിന്നാലെ എത്തിയ സ്വകാര്യബസ്സിൽ പരിയാരത്തേക്ക് പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |