
തളിപ്പറമ്പ്: കാരക്കുണ്ട് ഡോൺ ബോസ്‌കോ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വിജയോത്സവം 2026'
ടി.കെ.ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.തനുശ്രീ
പി.അമിത രണ്ടാം സ്ഥാനം നേടിയ സി ഷൈൻ എന്നിവർക്ക് വിൽസൺ മാത്യു മെമ്മോറിയൽ എൻഡോവ്‌മെന്റ് സമ്മാനിച്ചു.മറ്റ് ഉന്നത വിജയികളെയും ആദരിച്ചു.സ്‌കൂൾ മാനേജർ സിസ്റ്റർ റോസ് വിന്റ അദ്ധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് കെ.ഷൈമ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മലോചൻ, കാരക്കുണ്ട് ക്രിസ്തുരാജ ദേവാലയ വികാരി ഫാദർ റോണി പീറ്റർ, ഫാദർ ജോളി അൽഫോൻസ്, പി.ടി.എ പ്രസിഡന്റ് സോണി മാത്യു എന്നിവർ പ്രസംഗിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് സിസ്റ്റർ ഹെലേന സ്വാഗതവും സൗമ്യ സ്‌കറിയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |