
പയ്യാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ചേർന്ന് രണ്ടു റിജിയണുകളായി അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു . ഇരിട്ടി റീജിയൻ സംഗമം എടൂർ സെന്റ് മേരീസ് മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിലും ചെമ്പേരി റീജിയൻ സംഗമം ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിലുമായാണ് നടന്നത്. പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ അദ്ധ്യാപകർക്കായി നാല് സെഷനുകളിലായി നടന്ന സംഗമം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാ.ഡോ.സോണി വടശേരിൽ ആമുഖ പ്രഭാഷണം നടത്തി. എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ.തോമസ് വടക്കേമുറി മുഖ്യാതിഥിയായിരുന്നു.രണ്ട് റീജിയനുകളിലുമായി ആയിരത്തോളം അദ്ധ്യാപക,അദ്ധ്യാധ്യാപകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |