SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും

vettinary

പട്ടുവം: കേരള ഗവ: വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പട്ടുവം ഗവ. ഹയർ
സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം അജയൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ കെ.രോഷിന്ദ് അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.സി അർജുൻ, ഡോ.കെ.ജി.അമ്പിളി സംസാരിച്ചു. വ്യത്യസ്ത ജന്തു ജന്യരോഗങ്ങളെ കുറിച്ച്‌ ഡോ.കെ.വിസ്മയ
വിജയ് ക്ലാസ്സെടുത്തു.സ്‌കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യൻ സ്വാഗതവും സീനിയർ അദ്ധ്യാപിക
ഇ.ടി.റീന ടീച്ചർ നന്ദിയും പറഞ്ഞു.ക്ളാസിൽ എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസ് പ്രോഗ്രാമിൽ ദേവജിത്, ഹരിദേവ്, അനുദേവ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക്‌ഡോ:അബ്ദുൾ ഹക്കീം ഉപഹാരങ്ങൾ വിതരണം ചെയ്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL