SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

ഇന്നർവീൽ ക്ലബ് സൗണ്ട് സിസ്റ്റം നൽകി.

sound
ഇന്നർവീൽ ക്ലബ് പ്രസിഡന്റ് മാലിനി മാധവൻ രാധാവിലാസം യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വി. സിന്ധുവിന് സൗണ്ട് സിസ്റ്റം കൈമാറുന്നു

കണ്ണൂർ: ഇന്നർ വീൽ ക്ലബ് ഓഫ് കാനനൂർ ഡിസ്ട്രിക്റ്റ് 320 പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം നൽകി. ഇന്നർ വീൽ ക്ലബ് ഓഫ് കാനനൂർ പ്രസിഡന്റ് മാലിനി മാധവൻ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് പി.വി. സിന്ധുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഇന്നർ വീൽ ക്ലബ് ഭാരവാഹികളായ മുൻ പ്രസിഡന്റ് ലസിത സത്യൻ, സെക്രട്ടറി ശാരദാമണി, മുൻ ജില്ല ചെയർമാനും എ.സി മെമ്പറുമായ സീമ കൃഷ്ണൻ, മുൻ ജില്ല ചെയർമാൻ ലൈല കമാലുദ്ദീൻ, മെമ്പർമാരായ കുമാരി മോഹനൻ, ലസിത പ്രസാദ്, ആശ സുഗതൻ, റീത്ത ഹരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ് പി.വി. സിന്ധു ടീച്ചർ അദ്ധ്യക്ഷയായിരുന്നു. എസ്.ആർ.ജി കൺവീനർ പി. സജീവൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.വി. പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL