SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു

karshika
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 'കാർഷിക യന്ത്രവത്കരണം പദ്ധതി'യിൽ പട്ടുവം ഗ്രാമപഞ്ചായത്ത് പാടശേഖര സമിതിക്ക് ട്രാക്ടർ, ബ്രഷ് കട്ടർ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു. പട്ടുവം മംഗലശേരിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. സുഷ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമീള രാജൻ, പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വർണ്ണ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ പ്രസംഗിച്ചു. രാഗിഷ രാമദാസ് സ്വാഗതവും ടി. മനോജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL