
ഇരിട്ടി:സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി.ആർസിയുടെ നേതൃത്വത്തിൽ പണിയ സമുദായകാരുടെ ഭാഷയും ആചാര അനുഷ്ഠാനങ്ങളും ഉച്ചാരണ രീതികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കല്ലേ മാല എന്ന പുസ്തകം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ പ്രകാശനം ചെയ്തു.ഇരിട്ടി ബി.ആർ.സി പ്രോഗ്രാം കോഡിനേറ്റർ കെ.നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ പി.കെ.സബിത്ത് പദ്ധതി വിശദീകരിച്ചു. മാദ്ധ്യമപ്രവർത്തകൻ കെ.ബി.ഉത്തമൻ പുസ്തകം പരിചയപ്പെടുത്തി. ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഡി.എസ് സിന്ധ്യ, സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ കേളകം ഹെഡ്മാസ്റ്റർ എം.വി.മാത്യു, മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പി.ജെ.ജോസൂട്ടി , സി ആർ സി കോഡിനേറ്റർമാരായ എൻ.അഞ്ചിത , ടി.എസ്. അഞ്ചുമോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |