SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

ksspu

പള്ളിക്കര: പങ്കാളിത്ത പെൻഷൻ നിർത്തലാക്കി സ്റ്റാറ്റ്യുട്ടറി പെൻഷൻ നടപ്പിലാക്കണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പള്ളിക്കര യൂണിറ്റ് വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞിക്കണ്ണൻ വെളുത്തോളി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പി.ഗോപാലനെ അനുമോദിച്ചു. പുതുതായി അംഗങ്ങളായ റിട്ടയർഡ് സഹകരണ ജോയിന്റ് രജിസ്റ്റ്രാർ വി.ചന്ദ്രൻ, റിട്ടയർഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അരവിന്ദ എന്നിവർക്ക് സ്വീകരണം നൽകി.പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സൗമിനി മണക്കാട്, ബ്ലോക്ക്‌ സെക്രട്ടറി കെ.ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി കെ.രവിവർമൻ, പി.ശിവാനന്ദൻ, ദാമോദരൻ, യു.സുധാകരൻ, പി.വി.റാവു, എൻ.അച്യുതൻ, എ.എ.മുഹമ്മദ്‌ കുഞ്ഞി, ശ്രീധരൻ കൂട്ടക്കനി, ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MEDISEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL