SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

കിഴുത്തള്ളി - ഓവുപാലം റോഡ്: റെയിൽവേ അനുമതിക്ക് സമ്മർദ്ദം ചെലുത്തും: എം.എൽ.എ

rod
തകർന്ന കിഴുത്തള്ളി ഓവുപാലം റോഡ് സന്ദർശിക്കുന്ന ടി ഒ മോഹനൻ എംഎൽഎ യുടെ നേതൃത്വത്തിലുള്ള സംഘം

കണ്ണൂർ: റെയിൽവേ അനുമതി നൽകാത്തതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താതെ തകർന്ന കിഴുത്തള്ളി - ഓവുപാലം റോഡ് വിഷയത്തിൽ റെയിൽവേ അധികൃതരുമായി അടിയന്തര ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ പറഞ്ഞു. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും മൂലം പ്രദേശവാസികളും വിദ്യാർത്ഥികളും വാഹനയാത്രക്കാരും നേരിടുന്ന യാത്രാദുരിതം റോഡ് സന്ദർശിച്ച എം.എൽ.എ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി കുഴികൾ അടച്ച് ആവശ്യമായ അറ്റകുറ്റപ്പണി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോർപ്പറേഷൻ കൗൺസിലർ കെ.പി സീന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ധ്യ, റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബുജാൻ, അസിസ്റ്റന്റ് എൻജിനീയർ മിഥുൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL