SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

അക്ഷരോന്നതി പുസ്തക വിതരണം

akshara
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് പുസ്തക വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു

തളിപ്പറമ്പ്: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്, ലൈബ്രറികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. പട്ടുവം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി. ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വർണ്ണ, പഞ്ചായത്ത് മെമ്പർമാരായ കെ. സനൽ, കെ.വി വിഭ, റസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് കെ. ഗിരീഷ്, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ എം.കെ അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL