SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.52 AM IST

അഡ്വ.പി.കൃഷ്ണൻ നായർ അനുസ്മരണം

anusmaranam

പുല്ലൂർ: വണ്ണാർവയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തകനും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന അഡ്വ.പി.കൃഷ്ണൻ നായരുടെ 62മത് അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന സ്മൃതി സംഗമം ചരിത്രകാരൻ ഡോ.സി. ബാലൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ദുർഗ ഹയർസെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പാൾ കെ.എൻ.അരവിന്ദാക്ഷനെ ആദരിച്ചു. രക്ഷാധികാരി പി.കുഞ്ഞമ്പു നായർ ഷാളണിയിച്ചു. ഡോ. സി.ബാലൻ ഉപഹാരം കൈമാറി. ഡോ.അജയകുമാർ കോടോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം മാടിക്കൽ നാരായണൻ, പി.കരുണാകരൻ നായർ, താലൂക്ക് യൂണിയൻ അംഗം രാജൻ വിഷ്ണുമംഗലം, അനിൽ പുളിക്കൽ,സൗമ്യ രവീന്ദ്രൻ എന്നിവർസംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL