SignIn
Kerala Kaumudi Online
Thursday, 06 August 2026 3.10 AM IST

അക്ഷരോന്നതി പുസ്തക വിതരണം

aksharam
അക്ഷരോന്നതി പുസ്തക വിതരണ പരിപാടി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്യുന്നു.

പയ്യാവൂർ: തദ്ദേശ സ്വയംഭരണ വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർ.ജി.എസ്.എ, ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി പയ്യാവൂർ ഗ്രാമ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബേബി മുല്ലക്കരി, കെ.കെ ഷൈലജ, ആർ.ജി.എസ്.എ ബ്ലോക്ക്‌കോ ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പുസ്തകങ്ങൾ വിതരണം ചെയ്തു. കരിമ്പക്കണ്ടി, വാതിൽമട, ഏറ്റുപാറ, പാലയാട് എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരും പ്രമോട്ടർമാരും പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL