SignIn
Kerala Kaumudi Online
Thursday, 06 August 2026 3.10 AM IST

വായന്നൂരിൽ ഭൂമിയിൽ വിള്ളൽ; വീടുകൾ അപകട ഭീഷണിയിൽ

villal
കൂവയിൽ ഉന്നതിയിലെ വീടുകൾക്ക് മുന്നിൽ വിള്ളൽ രൂപപ്പെട്ടതറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചപ്പോൾ

പേരാവൂർ: വായന്നൂരിൽ ഭൂമിയിൽ വൻ വിള്ളൽ രൂപപ്പെട്ടത് ജനങ്ങളെ ആശങ്കയിലാക്കി. കനത്തമഴയിൻ മുപ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. കോളയാട് ഗ്രാമ പഞ്ചായത്തിലെ വായന്നൂർ കൂവയിൽ ഉന്നതിയിലെ വീടുകളുടെ മുന്നിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മൂന്ന് വീടുകൾക്കാണ് വിള്ളലുകൾ വലിയ അപകട ഭീഷണി തീർക്കുന്നത്.

ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടുമുറ്റത്ത് ചെറിയ രീതിയിൽ വിള്ളൽ രൂപപ്പെട്ടത്. എന്നാൽ ഇന്നലെ രാവിലെയോടെ വിള്ളലിന്റെ വ്യാപ്തി വർദ്ധിച്ചു വരികയായിരുന്നു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ളാദൻ, വില്ലേജ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഉന്നതിയിലെ ഒരു വീട്ടിൽ ക്യാൻസർ രോഗിയും മറ്റൊരു വീട്ടിൽ കിടപ്പ് രോഗിയും ഉള്ളതിനാൽ ഇവരെ എങ്ങനെ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ടവർ. അപകട ഭീഷണിയുള്ള ഉന്നതിയിലെ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി പാർപ്പിക്കുകയും തുടർന്നും ഇവരുടെ സുരക്ഷയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുമെന്നും കോളയാട് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ളാദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL