
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ നിധിശേഖരണ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരി ആഘോഷക്കമ്മിറ്റി പ്രസിഡന്റ് സി ഗണേശൻ ആദ്യതുക കൈമാറി നിധിശേഖരണം ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 11നാണ് ഇത്തവണ നവരാത്രി ആഘോഷം തുടങ്ങുന്നത്. ക്ഷേത്ര ഭരണസമിതി ചെയർമാൻ ബി.മുകുന്ദപ്രഭു, അംഗം എം.സുരേഷ്, ആഘോഷകമ്മിറ്റി സെക്രട്ടറി എച്ച്.എൻ.രാജേഷ്, സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ.ഹരീഷ്, നവീകരണക്കമ്മിറ്റി സെക്രട്ടറി ടി.പി.ഗംഗാധരൻ, കെ.അജയൻ, എച്ച്.പ്രശാന്ത്കുമാർ, എ.ഉദയൻ, സേവാസമിതി പ്രസിഡന്റ് കെ.രാജേഷ്പ്രസാദ്, ബി.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.അന്നദാനം, വിദ്യാരംഭം തുടങ്ങി നിരവധി ചടങ്ങുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |