
കാഞ്ഞങ്ങാട്:2025 -26 അദ്ധ്യയന വർഷത്തിൽ നടന്ന വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി, പി.ടി.എ, സ്കൂൾ സ്റ്റാഫ് കൗൺസിൽ കൂട്ടായ്മ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 56 വിദ്യാർഥികൾ, പ്ലസ് വൺ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് അനുമോദിച്ചത്. സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി വിഭാഗം കണ്ണൂർ ആർ.ഡി.ഡി ഇ.കെ. വിനോദ് കുമാർ മുഖ്യാതിഥിയായി, പി.ടി.എ പ്രസിഡന്റ് പ്രഭാകരൻ അവതാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.എൻ വേണുനാഥൻ, എച്ച്.എം പി.സുമ, മദർ പി.ടി.എ പ്രസിഡന്റ് കെ.സുജിത, സ്റ്റാഫ് സെക്രട്ടറി എ.ശ്രീജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |