
കാഞ്ഞങ്ങാട്: മാഷ് ഓർമ്മ എന്ന പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മരണിക കവർ മന്ത്രി കെ.എം.ഷാജി പ്രകാശനം ചെയ്തു.അജാനൂർ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ഖാലിദ് അറബിക്കാടത്ത് ഏർപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം പഞ്ചായത്ത് അംഗം കൊളവയലിലെ സി കുഞ്ഞാമിനയ്ക്ക് മന്ത്രി ഷാജി കൈമാറി. മുസ്ലീം സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. തെരുവത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.മുഹമ്മദ് അസ്ലാം പുസ്തകത്തെ പരിചയപ്പെടുത്തി. ബഷീർ ചിത്താരി പ്രശംസ പത്രം നൽകി.സി.എച്ച് സെന്ററിനുള്ള ധനസഹായം എം.എം.ഷറഫുദ്ദീൻ സെൻ്റർ കൺവീനർ സി എച്ച്.അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി. മുബാറക് ഹസൈനാർ ഹാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അബ്ദുൾ കരീം,സി കെ.അബ്ദുള്ള ഹാജി,എ.പി.ഉമ്മർ,എ.ഹമീദ് ഹാജി,സി മുഹമ്മദ് കുഞ്ഞി,എം.ബി.എം അഷറഫ്,പി.എം.ഫാറൂഖ്, പി.മൊയ്തീൻ കുഞ്ഞി,പി.എം.ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.സി എച്ച്.സുലൈമാൻ സ്വാഗതവും ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |