SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

എസ്.സി എഫ്.ഡബ്ലു.എ ജില്ലാസമ്മേളനം

seniour-citison

കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ ജില്ലാ സമ്മേളനം 18ന് മുനിസിപ്പൽ ടൗൺഹാളിൽ പ്രത്യേകം തയ്യാറാക്കിയ പി.പുരുഷോത്തമൻ നഗറിൽ നടക്കും. രാവിലെ 10ന് പ്രസിഡന്റ് പി.നാരായണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. കെ. വി.കുഞ്ഞിരാമൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ. ബാലകൃഷ്ണൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം.ജയരാജ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.കെ.എ.സരള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കുത്തൂർ കണ്ണൻ, വി.ടി.കാർത്ത്യായനി എന്നിവർ പ്രസംഗിക്കും. സി പി.എം ഏരിയാ സെക്രട്ടറി കെ.രാജ്മോഹനൻ ചെയർമാനും പി.കെ.പ്രകാശൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL