
അഴീക്കോട്:കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓണത്തിന് ഒരു കുമ്പിൾ പൂവ് ഭാഗമായുള്ള ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. പ്രസിഡന്റ് പി.പ്രശാന്തൻ ഉദ്ഘാടനം നിർവഹിച്ചു. അഴീക്കോട് ചാലിലെ കർഷകൻ സിലീഷിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്. ചടങ്ങിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.റീന അദ്ധ്യക്ഷത വഹിച്ചു. അഴിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.സനില വിശിഷ്ടാതിഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം. വിജേഷ്, പി.എം.ബിന്ദു,കെ.വി.ശ്രീരാഗ്, സി.എച്ച്.അബ്ദുൾ സലാം, സത്യൻ, ഷണ്മുഖൻ, അനില, ജീന,സിതാര, റംസീല, നിലോഫർ എന്നിവർ പങ്കെടുത്തു. ശ്രുതി ലക്ഷ്മി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ സ്വാഗതവും അഴിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ റമീസ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |