SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

തെരുവുനായ ശല്യം പരിഹരിക്കാൻ മാർഗ്ഗനിർദേശം പുറത്തിറക്കും: മന്ത്രി. കെ .എം.ഷാജി

ph-2

കണ്ണൂർ : തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് മന്ത്രി കെ.എം.ഷാജി പറഞ്ഞു . കണ്ണൂർ കോർപ്പറേഷന്റെ നഗര സൗന്ദര്യവത്ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെയും ഹരിത കർമ്മ സേനയുടെയും സംവിധാനം അതിലെ അംഗങ്ങളുടെ വരുമാന വർദ്ധനവിനുതകുന്ന രീതിയിൽ കാലാനുസൃതമായി പരിഷ്കരിക്കും. കണ്ണൂർ ദസറക്ക് സർക്കാർ സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ നഗര സൗന്ദര്യവൽക്കരണ പദ്ധതി മന്ത്രി നാടിന് സമർപ്പിച്ചു. കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മേയർ അഡ്വ. പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.പി.താഹിർ സ്വാഗതം പറഞ്ഞു. കെ.സുധാകരൻ എം.പി, അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL