SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

കുടുംബസംഗമവും അനുമോദനവും 

knm-anumodanm
കാസര്‍ഗോഡ് വെച്ച് നടക്കുന്ന ' വെളിച്ചം ' സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍ക്കസു ദാവ കാഞ്ഞങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ജാഫര്‍ അനുമോദിക്കുന്നു.

കാഞ്ഞങ്ങാട്: കാസർകോട്ട് നടക്കുന്ന 'വെളിച്ചം' സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദവ കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. വടകര മുക്ക് ഇബ്രാഹിമിന്റെ ഭവനത്തിൽ നടന്ന സംഗമം കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ കെ.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ഹാഫിസ് മഷ്ഹൂദ്, ഫുൾ എ പ്ലസ് ജേതാവ് ഹിബാ സമദ് എന്നിവരെ ആദരിച്ചു. എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബൂബക്കർ, അബ്ദുറഊഫ് മദനി, ബഷീർ പട്ള, അബൂബക്കർ സിദ്ദിഖ്, ഷാഹുൽ ഹമീദ്, സുബൈദ ടീച്ചർ, ഖമറുന്നിസ, റുക്സാന, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം വടകര മുക്ക് സ്വാഗതവും അഹമ്മദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL